Site iconSite icon Janayugom Online

ഇഡി അറസ്റ്റിനെ ചോദ്യം ചെയ്‌ത അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഇന്ന് വിധി

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. തന്നെ അപമാനിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇഡി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് കെജ്‌രിവാൾ വാദിച്ചത്. കെജ്‌രിവാളിനെതിരെ നിരവധി തവണ ഇഡി സമൻസയച്ചതിനെയും മനു അഭിഷേക് സിങ്‍വി ചോദ്യം ചെയ്തിരുന്നു.

ഒൻപത് തവണ സമൻസ് നൽകി ഒരിക്കൽ പോലും അറസ്റ്റ് ഉണ്ടായിട്ടില്ല. തെളിവുകളോ സാക്ഷി മൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽ വെച്ചും ഉദ്യോഗസ്ഥർ മൊഴിയെടുത്തിട്ടില്ലെന്നും കെജ്‌രിവാൾ ഹർജിയിൽ പറഞ്ഞു. കെജ്‌രിവാളിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് ഇഡിയുടെ വാദം. ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന ധാരണയിലാണ് റിമാൻഡ് റിപ്പോർട്ട് എന്നും ലൈസൻസ് നൽകിയതിന് കമ്പനികളിൽ നിന്നും കോഴ വാങ്ങിയെന്നുമാണ് ഇഡി വാദം.

Eng­lish Summary:Verdict on Arvind Kejri­wal’s plea chal­leng­ing ED arrest today

You may also like this video

Exit mobile version