Site iconSite icon Janayugom Online

അര്‍ബുദ ബാധിതനായ യുവാവിന് ധനസഹായം കൈമാറി വെസ്കോസ

അര്‍ബുദ ബാധിതനായ യുവാവിന് ചികിത്സാസഹായം കൈമാറി വെസ്കോസ. വെസ്കോസ മലയാളി അസോസിയേഷന്റെ 2021–22 വർഷത്തെ ഒമ്പതാമത് ചികിത്സാ സഹായമായാണ് കേബിൾട്രേയിൽ ജോലി ചെയ്യുന്ന സാംസൺന്റെ അപേക്ഷയിൻമേൽ ഉദരകാൻസർ രോഗബാധിതനായി തിരുവനന്തപുരംആർ സി സി യിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോന് നല്‍കിയത്. വാർഡ് മെമ്പർ ബി. ഹരിഷ് കുമാർ രോഗിയുടെ പിതാവ് സി. തോമസിന് ധനസഹായം കൈമാറി. ചടങ്ങിൽ വെസ്കോസമലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാംസൺ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Veskosa hands over finan­cial aid to a young man suf­fer­ing from cancer

You may like this video also

Exit mobile version