Site iconSite icon Janayugom Online

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. 1957ൽ കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങിയ എസ് ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ബംഗളൂരുവിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാള രാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. 

സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരാണ്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. റോസാദലങ്ങൾ, അലകളില്ലാത്ത ആകാശം, പുഴകളും കടലും, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, വെയിൽത്തുണ്ടുകൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും നിർമാതാവുമാണ്.

Exit mobile version