Site icon Janayugom Online

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ ക്ഷണത്തെ ചൊല്ലി വിഎച്ച്പിയും, അഖിലേഷ് യാദവും തര്‍ക്കത്തില്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ക്ഷണത്തെ ചൊല്ലി വിശ്വഹിന്ദുപരിഷത്തും, തര്‍ക്കത്തില്‍.വിഎച്ച്പി മേധാവി അലോക് കുമാറും, സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും, യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മില്‍ വാക് പോര് .ചടങ്ങിനുള്ള ക്ഷണവുമായി വിഎച്ച്പി പ്രവർത്തകൻ എസ് പി മേധാവിയെ സമീപിച്ചുവെന്ന് കുമാർ പറഞ്ഞപ്പോൾ, അപരിചിതനായ ഒരാള്‍ എത്തി അത്തരമൊരു ക്ഷണം നടത്തിയാല്‍ താൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവും പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനുള്ള അതിഥികളുടെ പട്ടിക തീരുമാനിക്കുന്നത് വിഎച്ച്പി, ആര്‍എസ് എസ് നേതാക്കള്‍ക്കും ആധിപത്യമുള്ള ക്ഷേത്ര ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര നാമനിർദ്ദേശം ചെയ്ത ടീമാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചതായി വിഎച്ച്പി മേധാവി അറിയിച്ചു. അഖിലേഷ് യാദവിനുള്ള ക്ഷണത്തിൽ സംസാരിക്കവെ കുമാർ പറഞ്ഞു, ക്ഷണിച്ചാൽ താൻ വരുമെന്ന അദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രസ്താവന തങ്ങള്‍ കണ്ടിരുന്നതായുംഅതിനാല്‍ അഖിലേഷിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് വിഎച്ച് പി നേതാവ് പറയുന്നത് . എന്നാൽ ശ്രീരാമൻ വന്നാൽ താൻ പോകുമെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.

ദൈവം വിളിച്ചാൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അഖിലേഷ് കഴിഞ്ഞയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വിഎച്ച്പി മേധാവിയുടെ പ്രസ്താവന. തന്നെ ക്ഷണിക്കാൻ വന്ന ആളുകളെ തനിക്കറിയില്ല, അവരെ ഒരിക്കലും കണ്ടിട്ടില്ലെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു . ഞങ്ങൾക്ക് പരസ്പരം അറിയാത്തതിനാൽ ക്ഷണം സ്വീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. . ദൈവത്തെ പ്രതിനിധീകരിച്ച് എനിക്ക് അത്തരമൊരു ക്ഷണം അയയ്ക്കാൻ ബിജെപിയും അതിന്റെ പരിവാര സംഘടനകളും ആരുമല്ലെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ദൈവം എന്നെ വിളിക്കുമ്പോൾ മാത്രമേ ഞാൻ എന്റെ കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ ആരാധന നടത്തുകയുള്ളൂവെന്നും അഖിലേഷ് യാദവ് പറഞ്ഞു

Eng­lish Summary:
VHP, Akhilesh Yadav at log­ger­heads over Ram tem­ple ded­i­ca­tion cer­e­mo­ny invitation

You may also like this video:

Exit mobile version