ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ചാണക്യപുരിയിലെ ഒരു നാവിക സ്കൂളിനും ദ്വാരകയിലെ മറ്റൊരു സിആര്‍പിഎഫ് സ്കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല.
ഈ വര്‍ഷം തുടക്കവും സമാനമായ തരത്തില്‍ ഡല്‍ഹിയിലെ രണ്ട് സകൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
ഭീഷണി ഇമെയിൽ വഴി; ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി

