Site iconSite icon Janayugom Online

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കനകക്കുന്നിൽ നാളെ പ്രവേശന നിയന്ത്രണം

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ നാളെ (ഡിസംബർ 29) ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. കനകക്കുന്ന് കൊട്ടാരവളപ്പിൽ നടക്കുന്ന വസന്തോത്സവം, ന്യൂ ഇയർ ലൈറ്റിംഗ് എന്നിവ കാണാനെത്തുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് കനകക്കുന്ന് കോമ്പൗണ്ടിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഉണ്ടായിരിക്കുന്നതല്ല. ഈ സമയത്ത് വസന്തോത്സവം കാണാനെത്തുന്നവർ സഹകരിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

ഉപരാഷ്ട്രപതിയുടെ യാത്രാസമയത്ത് വിമാനത്താവളം മുതൽ രാജ്ഭവൻ വരെയുള്ള പ്രധാന റോഡുകളിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടാകും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ മതിയായ സമയം മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കണമെന്ന് സിറ്റി ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു.

Exit mobile version