Site iconSite icon Janayugom Online

ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂരിൽ തിങ്കളാഴ്ച ദർശനത്തിന് നിയന്ത്രണം

ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്ത് ജൂലൈ 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. അന്നേദിവസം രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. കൂടാതെ, തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല.

Exit mobile version