Site iconSite icon Janayugom Online

വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ പങ്കിട്ട് വിക്ടർ ആംബ്രോസും ഗാരി റവ്കിനും

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. പ്രോട്ടീൻ ഉൽപാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണു പുരസ്കാരം. പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വലിയ ആർഎൻഎ തന്മാത്രകൾ കൂടാതെ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർഎൻഎകളിൽ ഒരു വിഭാഗമാണ് മൈക്രോ ആർഎൻഎ. കോവിഡ് വൈറസിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മൻ എന്നിവർക്കായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ. 8.3 കോടി രൂപയോളം ആണ് പുരസ്കാരത്തിനൊപ്പം ലഭിക്കുക.

Exit mobile version