നിരന്തരം വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് റിപ്പോര്‍ട്ട്. ഹാർട്ട് റിഥം സൊസൈറ്റിയുടെ ഔദ്യോഗിക ജേണലായ ഹാർട്ട് റിഥം, കാർഡിയാക് ഇലക്‌ട്രോഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് ഇലക്‌ട്രോഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് എലക്‌ട്രോഫിസിയോളജി ആൻഡ് കോൺജെനിറ്റൽ എലക്‌ട്രോഫിസിയോളജി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മണിക്കൂറുകളോളം കളിക്കുന്ന കുട്ടികള്‍ക്ക് ബോധം നഷ്ടപ്പെടുന്ന ഒരു പ്രത്യേക പ്രവണതയും ഗവേഷണത്തില്‍കണ്ടെത്തി. ഗെയിമിങ്ങുകള്‍ക്കിടെ ബോധം നഷ്ടപ്പെടുന്ന അവസരത്തില്‍ കുട്ടികളെ ഹൃദയരോഗ വിദഗ്ധരുടെ ചികിത്സയ്ക്ക് വിധേയരാക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധവുമായി ബന്ധപ്പെട്ട ഗെയിമുകള്‍ കളിക്കുന്ന കുട്ടികളിലാണ് ഇതിന് സാധ്യത ഏറുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്ന സമയത്ത് കുട്ടികളുടെ ഹൃദയ സ്പന്ദനം വേഗത്തിലാകുകയും അത് ക്രമേണ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നത്. നിരവധി കേസുകള്‍ വിലയിരുത്തിയതില്‍ 22 കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ടിരുന്നതായും ഗവേഷകര്‍ കണ്ടെത്തി.
English Summary: Video games cause heart attacks in children, report says
You may like this video also