Site iconSite icon Janayugom Online

നിങ്ങൾ എന്റെ ഫോട്ടോ എടുക്കുവാണോ? നെഞ്ച് വിരിച്ച് രണ്ട് കാലില്‍ എഴുന്നേറ്റ് നിന്ന് പുലി, വീഡിയോ

വന്യജീവികളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്താറുണ്ട്. കാട്ടിലെ ആവാസവ്യവസ്ഥയില്‍ കഴിയുന്ന കാഴ്ച ക്യാമറക്കണ്ണുകളിലൂടെ കാണാന്‍ പ്രത്യേക ഭംഗി തന്നെയാണ്. റോഡില്‍ നില്‍ക്കുന്ന പുള്ളിപ്പുലിയാണ് സഞ്ചാരികള്‍ക്ക് മുന്നില്‍ ഒട്ടു പേടിയില്ലാതെ നെഞ്ചുംവിരിച്ച് നില്‍ക്കുന്നത്. സാകേത് ബഡോല ഐഎഫ്എസ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. വന്യജീവികള്‍ക്കുള്ളതാണ് വനം എങ്കിലും ഇന്ന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

വനത്തിലൂടെ കടന്ന് പോകുമ്പോള്‍ റോഡിന്‍റെ ഒരു വശത്തുകൂടി നടന്ന് വരുന്ന പുള്ളിപ്പുലി പുതുക്കെ റോഡരികില്‍ ഇരിക്കുകയും. സഞ്ചാരികള്‍ തന്‍റെ ചിത്രമെടുക്കുകയാണെന്ന് മനസിലായതോടെ പതുക്കെ എഴുന്നേറ്റ് നില്‍ക്കുകയും. ശേഷം പോസ് ഒന്ന് മാറ്റി പിടിച്ചു. പുലി പതുക്കെ പിന്‍കാലുകള്‍ നിലത്ത് ഉറപ്പിച്ച് മുന്‍ കാലുകള്‍ ഉയര്‍ത്തി ഫോട്ടോ എടുത്തോളാന്‍ എന്ന ഭാവത്തില്‍ നില്‍ക്കുന്നതാണ് കാണുന്നത്.

അതേസമയം വീഡിയോയ്ക്ക് വ്യത്യസ്തമായ ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. സെലിബ്രിറ്റികൾ എയർപോർട്ടിന് പുറത്ത് പാപ്പരാസികളെ കണ്ടതിന് ശേഷം എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. അരലക്ഷത്തിന് മുകളില്‍ ആളുകള്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. നിരവധി പേര്‍ കമന്‍റു ചെയ്തു. പുലിയുടെ പോസ് ഗംഭീരമായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അവയ്ക്ക് അവയുടെ രണ്ട് കാലില്‍ എങ്ങനെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുമെന്ന് മറ്റൊരാള്‍ പറഞ്ഞു. ഇത് പുള്ളിപ്പുലിയുടെ ശരീരഭാഷയല്ലെന്നും എന്നാല്‍ അവന്‍ അത് നന്നായി ചെയ്തെന്നും ഒരാള്‍ കുറിച്ചു.

Eng­lish Sum­ma­ry; Video of a tiger stand­ing infront of photographer
You may also like this video

Exit mobile version