Site iconSite icon Janayugom Online

അശ്ലീല വെബ് സൈറ്റുകൾക്കായുള്ള വീഡിയോ നിർമ്മാണം; ഇഡി 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി

അശ്ലീല വെബ് സൈറ്റുകൾക്കായുള്ള വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇഡി 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി. അന്താരാഷ്ട്ര അശ്ലീല വെബ്സെറ്റുകൾക്കായി വീഡിയോ നിർമ്മിക്കുന്ന ദമ്പതികളെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നോയിഡയിലെ ഫ്ലാറ്റിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. വിപണി ഗവേഷണം, പരസ്യം തുടങ്ങിയതിന്റെ പേരിലാണ് പണം ഇന്ത്യയിലേക്ക് എത്തിച്ചത്. സൈപ്രസ് ആസ്ഥാനമായി ടെക്നീഷ്യസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം നൽകിയത്. ഈ കമ്പനിയാണ് എക്സ്മാസ്റ്റർ ഉൾപ്പെടെ പോൺ സെറ്റുകളുടെ ഉടമസ്ഥർ. സമാനമായി പോൺ സൈറ്റുകൾക്ക് ഇന്ത്യൻ കണ്ടന്റ് നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി പറഞ്ഞു.

Exit mobile version