കാസര്‍കോട് കരിന്തളം കോളജില്‍ ഗസ്ററ് അധ്യാപികയായി ചേരാന്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന കേസില്‍ ഹോസ്ദുര്‍ഗ് കോടതയില്‍ നിന്നും കെ വിദ്യക്ക് ജാമ്യം ലഭിച്ചു.
വിദ്യക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു. പതിനഞ്ച് ദിവസം ദിവ്യ ഒളിവിലായിരുന്നുവെന്നും ജാമ്യം കൊടുത്താല്‍ ഇനിയും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ്‍ വാദിച്ചിരുന്നു. അട്ടപ്പാടി ഗവ കോളജിലേക്കായി മഹാരാജാസ് കോളജിന്‍റെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലാണ് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന കെ വിദ്യയെ അറസ്റ്റ് ചെയ്തത്
English Summary:
Vidya also granted bail in the case of providing fake work experience certificate in Karinthalam College
You may also like this video: