Site iconSite icon Janayugom Online

ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; കണ്ടെത്തിയത് മദ്യപിച്ച ജീവനക്കാരേയും കണക്കിൽപ്പെടാത്ത പണവും

നെടുമ്പാശേരി അത്താണി കോട്ടായിയിലെ ബെവറജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റിൽ നടന്ന മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ്. പരിശോധനയിൽ ബെവറജസിലെ ഉദ്യോഗസ്ഥരിൽ നിന്നും കണക്കിൽപ്പെടാത്ത 80150 രൂപയും വാഹനങ്ങളിൽനിന്ന് ബില്ലോ മറ്റ് രേഖകളോ ഇല്ലാത്ത മൂന്ന് ലിറ്റർ വിദേശ മദ്യവും കണ്ടെത്തി. കൂടാതെ ഔട്ട്‌ലെറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഔട്ട്‌ലെറ്റിൽ അനധികൃതമായി രണ്ടുപേർ ജോലി ചെയ്യുന്നതായും പൊലീസ് പറഞ്ഞു.

ഔട്ട്‌ലെറ്റിൽ വിദേശ മദ്യ കമ്പനികളുടെ ഏജന്റുമാർ അവരുടെ ബ്രാൻഡിന്റെ വിൽപ്പനയിൽ വർധനയുണ്ടാക്കുന്നതിന് വേണ്ടി ബെവറജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

Exit mobile version