Site iconSite icon Janayugom Online

ലഹരി ഉപയോഗം തടയാന്‍; ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

DrugsDrugs

സ്കൂൾ, കോളേജ് പരിസരങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ സംസ്ഥാനത്ത് പഞ്ചായത്തുകളും വാർഡുകളും കേന്ദ്രീകരിച്ച് ജനകീയ ജാഗ്രതാ സമിതികൾ രൂപവത്കരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരേ വിദ്യാർഥി കവചം എന്ന സന്ദേശം നൽകി ഒരുവർഷം നീണ്ടുനിൽക്കുന്ന കാമ്പയിൻ മുട്ടം ഐടിഐയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഷിബു കെ തമ്പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സന്തോഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ തോംസൺ പി.ജോഷ്വാ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ പി അഞ്ജലി, എസ് അഖിൽ, പി വി വിൽസൺ എന്നിവർ പ്രസംഗിച്ചു.

Exit mobile version