Site icon Janayugom Online

സോളാര്‍ കേസ്: സരിത എസ് നായരുടെ പരാതിയില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

aryadan Muhemmed

സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

മുന്‍ വൈദ്യുതി വകുപ്പു മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സരിത എസ് നായരുടെ പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

മുന്‍ മന്ത്രിയായതിനാല്‍ ആര്യാടനെതിരായ അന്വേഷണത്തിന് സര്‍ക്കാരിന്റേയും ഗവര്‍ണറുടേയും അനുമതി വേണം. ഇതിനാലാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

 

Eng­lish Sum­ma­ry: Vig­i­lance probe against Aryadan Moham­mad on the com­plaint of solar case Saritha S Nair

You may like this video also

Exit mobile version