Site icon Janayugom Online

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

vijay babu

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഒളിവില്‍ ആയിരുന്നപ്പോള്‍ പ്രതി വിദേശത്തിരുന്ന് നടിയുടെ പേര് വെളിപ്പെടുത്തിയെന്ന ഗുരുതര കുറ്റം ചെയ്‌തെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ജസ്റ്റീസ് ബച്ചു കുര്യന്‍ തോമസാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.

പ്രതി തെളിവുകളില്‍ കൃത്രിമം കാണിച്ചെന്നും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാനുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബുവിനെതിരെ ഭാര്യയുടെ തന്നെ പരാതി മുന്‍പുണ്ടായിട്ടുണ്ടെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും നടി കോടതിയില്‍ അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ഇരയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതെന്ന് തെളിവുകളായി വാട്‌സാപ്പ് ചാറ്റുകളും സന്ദേശവും ചിത്രങ്ങളും ഉണ്ടെന്നാണ് പ്രതിയുടെ അവകാശവാദം.

വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി ഹൈക്കോടതില്‍ അറിയിച്ചു. വാട്‌സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയില്‍ അവസരങ്ങള്‍ തടഞ്ഞെന്നും നടി പറഞ്ഞു. അതേസമയം ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്‌തെന്നും നടി വ്യക്തമാക്കി.

Eng­lish Summary:Vijay Babu antic­i­pa­to­ry bail grant­ed by HC
You may also like this video

Exit mobile version