Site icon Janayugom Online

ചോദ്യം ചെയ്യലിനായി വിജയ് ബാബു ഹാജരായി

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഇന്ന് മുതൽ ഏഴ് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി വിജയ് ബാബുവിന് നിർദ്ദേശം നൽകിയിരുന്നു.

മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശ പ്രകാരമായിരിക്കും നടപടികൾ. ഇന്ന് മുതൽ ജൂലൈ മൂന്ന് വരെയാണ് വിജയ്ബാബുവിനെ ചോദ്യം ചെയ്യുക. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും.

നാട്ടിൽ ഉണ്ടാകണമെന്നത് ഉൾപ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.

അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു.

Eng­lish summary;Vijay Babu appeared for questioning

You may also like this video;

Exit mobile version