Site icon Janayugom Online

വിജയ് ബാബു വന്നില്ല; മുൻകൂർ ജാമ്യാപേക്ഷ ഇന്ന്

vijay babu

നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. അതേസമയം വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്നലെ എത്തുമെന്നാണ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി വിജയ് ബാബു നാട്ടിൽ എത്താത്തതിനെത്തുടർന്ന് മാറ്റിയിരുന്നു.

വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് കോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ ആവശ്യം. നിലവിൽ ദുബായിലുള്ള വിജയ് ബാബു ഇന്നലെ കൊച്ചിയിൽ തിരിച്ചുവരുമെന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Eng­lish sum­ma­ry; Vijay Babu did not come; Advance bail today

You may also like this video;

Exit mobile version