വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഒരോവറില്‍ ഏഴ് സിക്സറുകള്‍ നേടി മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്. ലോക ക്രിക്കറ്റില്‍ തന്ന ആദ്യമായിട്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു താരം തുടരെ ഏഴു സിക്‌സറുകളടിച്ചിരിക്കുന്നത്. ശിവ സിങ് എറിഞ്ഞ 49-ാമത്തെ ഓവറിലായിരുന്നു റുതുരാജിന്റെ റെക്കോഡ് പ്രകടനം. ഒരു നോ ബോളിലടക്കം ഓവറില്‍ ശിവയെറിഞ്ഞ ഏഴു ബോളും റുതുരാജ് സിക്‌സറിലെത്തിച്ചു. എക്സ്ട്രാ റൺ അടക്കം ഒരോവറിൽ 43 റൺസ്.
ഓവർ ആരംഭിക്കുമ്പോൾ 147 പന്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു റുതുരാജ്. ഓവർ അവസാനിക്കുമ്പോൾ താരം 154 പന്തിൽ 207 റൺസ് എന്ന നിലയിലായി. ഇതോടെ ലിസ്റ്റ് എ ചരിത്രത്തിന്റെ ഒരു ഓവറിൽ ഏറ്റവുമധികം സിക്സർ നേടിയ താരമെന്ന റെക്കോർഡും റുതുരാജ് സ്വന്തമാക്കി. അതേസമയം, 16 സിക്സുകളും 10 ഫോറുകളും പായിച്ച ഗെയ്ക്‌വാദിന്റെ ഇരട്ട സെഞ്ചുറിയുടെ (159 പന്തിൽ 220*) മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് മഹാരാഷ്ട്ര കുറിച്ചത്.
English Summary:Vijay Hazara Trophy; Ruturaj Gaekwad hit seven sixes in an over
You may also like this video