നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പേരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കി.
യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടി.വി.കെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് സെക്രട്ടറി ആധവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. കേഡർമാരുടെ അഭ്യർഥന നേതൃത്വത്തെ അറിയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് പറഞ്ഞു. ഉയർന്ന ദാരിദ്ര്യവും പൊതുജനങ്ങൾക്ക് കൂടുതൽ ആവശ്യവും ഉള്ള പ്രദേശങ്ങളിൽ നിന്ന് മത്സരിക്കാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് ആധവ് പറഞ്ഞു. വടക്കൻ ചെന്നൈ ആ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

