Site iconSite icon Janayugom Online

വിജയ് മല്യക്ക് നാലു മാസം തടവ്, 2000 രൂപ പിഴ

ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ മദ്യ വ്യവസായി വിജയ് മല്യക്ക് കോടതിയലക്ഷ്യക്കേസില്‍ തടവും പിഴയും ശിക്ഷ. നാലു മാസത്തെ ജയില്‍ വാസം അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണമെന്നും സുപ്രീം കോടതി വിധിച്ചു.
കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. പിഴയായ 2,000 രൂപ കോടതി രജിസ്ട്രിയില്‍ നാലാഴ്ചയ്ക്കുള്ളില്‍ നിക്ഷേപിക്കണം. തുക സുപ്രീം കോടതിയുടെ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. തുക ഒടുക്കാനായില്ലെങ്കില്‍ രണ്ടു മാസത്തെ തടവുകൂടി അനുഭവിക്കണമെന്നും ഉത്തരവു വ്യക്തമാക്കുന്നു.
രാജ്യത്തെ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപാ വായ്പയെടുത്ത് ശേഷം രാജ്യം വിട്ട മല്യ കോടതി ഉത്തരവ് ലംഘിച്ച് നാല് കോടി അമേരിക്കന്‍ ഡോളര്‍ മക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. 

Eng­lish Sum­ma­ry: Vijay Mallya imposed for for four months impris­on­ment, fined Rs.2000

You may like this video also

Exit mobile version