Site iconSite icon Janayugom Online

വിജയ് മല്യയുടെ കേസ് ഇന്ന് സുപ്രീം കോടതിയില്‍

സാമ്പത്തിക കുറ്റവാളി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യക്കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്രഭട്ട് എന്നിവര്‍ അംഗങ്ങളായ രണ്ടംഗ ബെഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് നാലു മാസത്തെ ജയില്‍ വാസം അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണമെന്നും കോടതി ജൂലൈ 11 ന് വിധിച്ചു. കോടതി ഉത്തരവ് ലംഘിച്ച് കൈമാറ്റം ചെയ്ത പണം തിരികെ നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഴയടയ്ക്കാന്‍ മല്യ തയാറായിട്ടില്ലെന്ന് റിക്കവറി ഓഫിസര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.നിലവില്‍ ബ്രിട്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല. 

Eng­lish Sum­ma­ry: Vijay Mallya’s case in Supreme Court today

You may like this video also

Exit mobile version