Site iconSite icon Janayugom Online

സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം സെപ്റ്റംബര്‍ 13 മുതല്‍

സംസ്ഥാന വ്യാപക പര്യടനത്തിനൊരുങ്ങി തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം സെപ്റ്റംബര്‍ 13ന് തിരുച്ചിറപ്പളളിയില്‍ നിന്നാണ് ആരംഭിക്കുക. ആദ്യ ഘട്ട പര്യടനം ഒരാഴ്ച്ച നീണ്ടു നില്‍ക്കുമെന്നും ഏകദേശം 10 ജില്ലകളിലൂടെയായിക്കും പര്യടനം നടക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 

രാഷ്ട്രീയ പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പര്യടനം സംഘടിപ്പിക്കുന്നത്. വിജയ്‌യുടെ റോഡ് ഷോകളും ബഹുജന സമ്പർക്ക പരിപാടികളും ഇതിന്റെ ഭാഗമാകും. കഴിഞ്ഞ മാസം മധുരയിൽ നടന്ന ടി വി കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്.

Exit mobile version