Site iconSite icon Janayugom Online

കിംഗ് ഖാന്‍ മടങ്ങിവരവ് നടത്തുന്ന ജവാനില്‍ വില്ലനായി വിജയ്‌സേതുപതി

ഷാരൂഖിനൊപ്പം ജവാനില്‍ വില്ലനായി വിജയ് സേതുപതി എത്തന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമാ സ്‌ക്രീനിലേക്കുള്ള കിംഗ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ലഭിച്ച ഇരട്ടി മധുരമാണ് ഈ പ്രഖ്യാപനം. ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്‌നം മൂലം മാറുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി സേതുപതി അടുത്ത ആഴ്ച മുംബൈയില്‍ എത്തുമെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ ദീപിക പദുക്കോണ്‍, നയന്‍താര, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും ഷാരൂഖ് ഖാനൊപ്പം വേഷമിടുന്നുണ്ട്. റെഡ് ചില്ലി പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് ജവാന്‍ ഒരുങ്ങുന്നത്. ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഖാന്റെ 30 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഒരു സിനിമ പാന്‍ ഇന്ത്യ തലത്തില്‍ റിലീസ് ചെയ്യുന്നത്. ചിത്രം 2023 ജൂണ്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Eng­lish sum­ma­ry; Vijay Sethu­pathi as the vil­lain in King Khan’s come­back film Jawaan

You may also like this video;

Exit mobile version