വിമര്‍ശനമുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെങ്കില്‍പ്പോലും തുറന്നടിക്കാൻ മടിക്കാത്തവരാണ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളെന്ന് പൊതുവെ പറയാറുണ്ട്. മോഡി ഭരണത്തിനെതിരെ ബോളിവുഡില്‍ വാ തുറക്കാന്‍ മടിക്കുന്ന പല സൂപ്പര്‍ സ്റ്റാറുകള്‍ക്കും വെല്ലുവിളിയാണ് ദക്ഷിണേന്ത്യൻ താരങ്ങളായ പ്രകാശ് രാജും കമല്‍ഹാസനും വിജയ് യും ഉള്‍പ്പെടെയുള്ളവര്‍.
മോഡി അധികാരത്തില്‍ വന്നതുമുതല്‍ ബോളിവുഡ് താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കിരാത വാഴ്ചയ്ക്കെതിരെ മിണ്ടാൻ മടിക്കുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ബോയ്ക്കോട്ട് നേരിടേണ്ടി വരുമോയെന്ന ഭയമായിരിക്കാം ഒരുപക്ഷേ പ്രതികരിക്കാന്‍ പലരെയും പുറകോട്ട് വലിക്കുന്നത്. ഷാറുഖ് ഖാന്‍ ചിത്രമായ ജവാനില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാര്‍ ചിന്തിച്ചു വേണം ഭരണാധികാരികളെ തെരഞ്ഞെടുക്കേണ്ടതെന്ന് പറയുന്ന ഒരു ഉഗ്രന്‍ ഡയലോഗുണ്ട്. എന്നാല്‍ അതേ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഇന്ന് ജനങ്ങളോട് ആർക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവർക്ക് ഒരിക്കലും വോട്ട് നൽകരുതെന്നാണ് നടന്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കടമയാണ്. എന്നാല്‍ നിങ്ങളുടെ ഗ്രാമങ്ങളിലെ ആശുപത്രികള്‍ക്കും കോളജുകള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്തവര്‍ക്ക് വേണം വോട്ട് രേഖപ്പെടുത്തേണ്ടത്. നിങ്ങളുടെ ജാതിയും മതവും അപകടത്തിലാണെന്ന് വന്ന് പറയുന്നവരെയല്ല തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടതെന്ന് വിജയ് സേതുപതി പറയുന്നു. ഇങ്ങനെ വോട്ടിന് വേണ്ടി പറയുന്നവര്‍ അവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കും എന്നാല്‍ നമ്മളുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നടന്‍. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കളികളെക്കുറിച്ചാണ് വിജയ് സേതുപതി രാജ്യത്തെ ജനങ്ങള്‍ക്ക് സൂചന നല്‍കുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയുടെയും നേതാവിന്റെയും പേര് എടുത്ത് പറഞ്ഞല്ല നടന്റെ പരാമര്‍ശം. ബിജെപിക്കെതിരെയാണ് നടന്റെ വാക്കുകളെന്നും ജനങ്ങളോട് മതത്തന്റെ പേരില്‍ വോട്ട് രേഖപ്പെടുത്തരുതെന്നും പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്. പഠിപ്പും വിവരവുമുള്ള സര്‍ക്കാരിന്റെ കൈയിലായിരിക്കണം ഭരണം വരേണ്ടതെന്ന് കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടി കാജോള്‍ പറഞ്ഞിരുന്നു. അന്ന് മോഡിയെയോ മോഡി സര്‍ക്കാരിനെയോ പേരെടുത്ത് പറഞ്ഞിട്ടില്ലാത്ത അവസ്ഥയില്‍പ്പോലും നടിക്കെതിരെ സൈബര്‍ ഇടത്തില്‍ ഏറെ അധിഷേപം ഉയര്‍ന്നിരുന്നു.
വിജയ് സേതുപതി പറയാന്‍ കാണിച്ചതിന്റെ പകുതിയെങ്കിലും ധൈര്യം ബോളിവുഡ് താരങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടേക്ക് പണ്ടേ ഫീള്‍ഡ്ഔട്ട് ആകുമായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന് വേണ്ടിയെന്നുപറഞ്ഞ് മോഡി എന്തു ചെയ്താലും അതിന് പിആര്‍ വര്‍ക്കെന്ന പോലെ ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്യുന്ന താരങ്ങളാണ് ബോളിവുഡിലുള്ളത്. ബോളിവുഡില്‍ നിന്ന് ഹിന്ദുത്വ സ്തുതി ഏറ്റെടുത്ത് വര്‍ഷാവര്‍ഷം ഹിന്ദി ചിത്രങ്ങള്‍ പടച്ചുവിടുന്ന ഒരു കൂട്ടമുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. 21ാം നൂറ്റാണ്ടില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മതവും ജാതിയും പറയുന്നുണ്ടെങ്കില്‍ നമ്മുടെ രാജ്യം ഒരിക്കലും ഒരു വികസിത രാഷ്ട്രമാകില്ലെന്ന് വേണം ഓര്‍ക്കാന്‍.
Vijay Sethupathi, Actor with Spine 🔥 pic.twitter.com/92jsU7HINf
— Gabbar (@Gabbar0099) March 18, 2024
English Summary:Vijay Sethupathi said not to vote for those who say our religion is in danger
You may also like this video