Site iconSite icon Janayugom Online

ചായ വിറ്റ് ലോകം സഞ്ചരിച്ച വിജയനും ഭാര്യ മോഹനയും ഇനി സര്‍ക്കാര്‍ പാഠ പുസ്തകത്തില്‍

ചായ വിറ്റ് നേടുന്ന പണം മുഴുവൻ സ്വരൂപിച്ച് വച്ച് ലോകം കറങ്ങി പ്രശസ്തരായ വിജയനും ഭാര്യ മോഹനയും ഇനി പാഠപുസ്തകത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ആറാം ക്ലാസ് സംസ്‌കൃതം ഭാഷാ പുസ്തകത്തിൽ ഹിമാചലം തലക്കെട്ടില്‍ അഞ്ചാമത് അദ്ധ്യായമായാണ് വിജയന്റെയും ഭാര്യയുടെയും ലോക സഞ്ചാരം പാഠന വിഷയമായിരിക്കുന്നത്. 

കടവന്ത്രയിൽ ബാലാജി ചായക്കട നടത്തി വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് 25-ലധികം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അത്തരത്തിൽ തന്റെ ജീവിതാഭിലാഷം പ്രാവർത്തികമാക്കിയതിനെ കുറിച്ചുളള വിവരണമാണ് പാഠ്യ വിഷയമായിരിക്കുന്നത്. ചായക്കട നടത്തി സന്തോഷത്തോടെ ജീവിക്കുകയും കഠിന പ്രയത്‌നത്തിലൂടെ ജീവിത വിജയം നേടിയതും വിവരിക്കുന്നു. വിജയനും മോഹനയും ചേര്‍ന്ന് ചായക്കടയിൽ ജോലി ചെയ്യുന്ന രേഖാ ചിത്രവും പാഠഭാഗത്തിലുണ്ട്. വിജയൻ മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സഞ്ചാരത്തിന് ജീവൻ പകരുകയാണ് പാഠ പുസ്തകത്തിലൂടെ.

Exit mobile version