Site icon Janayugom Online

ഗ്രാമത്തലവന്‍ വെടിയേറ്റ് മരിച്ചു

kashmir

ജമ്മുകശ്മീരില്‍ ഗ്രാമത്തലവന്‍ വെടിയേറ്റ് മരിച്ചു. ശ്രീനഗറിലെ ഖാമോ പ്രദേശത്തെ ഗ്രാമത്തലവന്‍ സമീര്‍ അഹമ്മദ് ഭട്ട് ആണ് വൈകുന്നേരം കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ ആക്രമണത്തില്‍ ഈ ആഴ്ച കൊല്ലപ്പെടുന്ന രണ്ടാമത്തെ പഞ്ചായത്ത് അംഗമാണ് സമീര്‍. ജമ്മുമേഖലയിലെ ഉധംപുര്‍ നഗരത്തില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിവയ്പുണ്ടായത്.

ഞായറാഴ്ച ശ്രീനഗറിലെ തിരക്കേറിയ ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: The vil­lage head­man was shot dead

You may like this video also

Exit mobile version