Site iconSite icon Janayugom Online

രണ്ടുദിവസമായി പുലിയുടെ വിവരമില്ല; എപ്പോൾ വരുമെന്ന ആശങ്കയോടെ നാട്ടുകാർ

മാനും കുരങ്ങും ‚ആനയും ഒക്കെ വന്ന് പ്രശ്ന മുണ്ടാക്കിയിട്ടുണ്ടെങ്കിലും പുലി വരുന്നത് ഇതാദ്യമാണ് .നാട്ടിൽ വന്നത് കാട്ടുപൂച്ചയാണെന്ന് പലരും പറഞ്ഞെങ്കിലും ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞു . പട്ടിയെ പിടിക്കാൻ വന്നത് പുലി തന്നെ .കാര്യങ്ങൾ ഇങ്ങനെ ആയ സ്ഥിതിയിൽ നാടിനെ വിറപ്പിച്ച പുലിയെ പിടിക്കാൻ വനംവകുപ്പ് കാടിളക്കി പരിശോധന തുടങ്ങി. കോട്ടപ്പാറ വനമേഖലയിലും വനാതിർത്തി ഗ്രാമങ്ങളിലുമാണ് ഡ്രോൺ നിരീക്ഷണത്തോടെ കോമ്പിങ് ഓപ്പറേഷൻ നടത്തിയത്. പ്ലാമുടിയെ ഭീതിയിലാഴ്ത്തിയ പുലി, ഏതാനും ദിവസമായി പാണിയേലി ഭാഗത്തേക്ക് മാറിയതോടെ വനംവകുപ്പിന്റെ തലവേദന കൂടി.

ആദ്യം വളർത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ പകൽ വീട്ടമ്മയെ ആക്രമിച്ചതോടെയാണ് പുലി നാടിന് പേടിസ്വപ്നമായത്. വനംവകുപ്പ് തുടക്കംമുതലേ നിരീക്ഷണം ശക്തിപ്പെടുത്തിയെങ്കിലും മനുഷ്യനു നേരേ ആക്രമണസ്വഭാവം പ്രകടിപ്പിച്ചതോടെ തോക്കും ക്യാമറയും കൂടും കെണിയുമായി സന്നാഹത്തോടെ പുലിയെ പിടിക്കാൻ ഊർജിത ശ്രമത്തിലാണ്.ഡ്രോണിന്റെ മുരൾചയാണ്‌ പുലിയെ പാ ണിയേലിയിലേയ്ക്ക് ഓടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം പാണിയേലി ഭാഗത്ത്‌ പുലി, വീട്ടിൽ കെട്ടിയിട്ട പട്ടിയെ കൊന്നുതിന്നിരുന്നു. നായയുടെ അവശിഷ്ടത്തിൽ നിന്നാണ് പുലിയാണെന്ന് ഉറപ്പാക്കിയത്. ഇതോടെ പ്ലാമുടിക്ക് പുറമേ, പാണിയേലിക്കാരും ആശങ്കയിലായി. ഇതിനിടെ കർശന നടപടി ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കോമ്പിങ് ഓപ്പറേഷന് മന്ത്രി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രദേശവാസികളുടെ സഹകരണത്തോടെ വ്യാഴാഴ്ച കോമ്പിങ് ഓപ്പറേഷൻ നടത്തിയത്. 

കോടനാട് റേഞ്ച് ഓഫീസർ ജിയോ പയസ് പോൾ, മേയ്ക്കപ്പാല ഡെപ്യൂട്ടി റേഞ്ചർ കെ.ആർ. അജയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗങ്ങൾ വീതമുള്ള മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. പ്ലാമുടി, കണ്ണക്കട, കൈതപ്പാറ, കർണൂർ, കുർബാനപ്പാറ, കുളക്കുന്നേൽ, വാവലുപാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഉൾവനത്തിലും പൊന്തക്കാടുകളിലും മാളങ്ങളിലും മരത്തിന്റെ മുകളിലും ജലാശയത്തിന് സമീപത്തുമെല്ലാം രാവിലെ മുതൽ വൈകീട്ട് വരെ നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കോമ്പിങ് ഓപ്പറേഷൻ തുടരുമെന്ന് അധികൃതർ അറിയിച്ചു.നാട്ടുകാരുടെ ആശങ്ക തുടരുന്നു .രണ്ടു ദിവസമായി പുലിയെ കുറിച്ച് വിവരമില്ല .ഭക്ഷണം കിട്ടാത്ത പുലി ഏറ്റവും സൂസക്ഷിക്കപ്പെടേണ്ട ജീവിയാണെന്ന് പഴമക്കാർ പറയുമ്പോൾ ആശങ്ക വർധിക്കുന്നു .
Eng­lish summary;villagers are wor­ried about Tiger in kottapara
you may also like this video;

Exit mobile version