വംശീയ സംഘര്‍ഷം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ നടത്തിയ വെടിവെപ്പിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇംഫാലിനു സമീപം സുഗുനുവില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പേരും, ഫായങ് മേഖലയില്‍ ഒരാളും കൊല്ലപ്പെട്ടു.
സുരക്ഷാ സേനകളും കലാപകാരികളും പലയിടത്തും ഏറ്റുമുട്ടി. അക്രമികള്‍ പല മേഖലയിലും വീടുകള്‍ക്ക് തീയിട്ടു. സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ ഇതുവരെ ആയുധധാരികളായ 33 കുക്കി തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. രണ്ടിഞ്ച് മോര്‍ട്ടാര്‍, എം16, എകെ47, സ്നൈപ്പര്‍ തോക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
34,000 കേന്ദ്ര സേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് വംശീയ സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥനത്ത് എത്തുന്നുണ്ട്. മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിന് ആരംഭിച്ച കലാപം 76 പേരുടെ ജീവന്‍ കവരുകയും 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കുകയും ചെയ്ത. 40,000 പേര്‍ സംസ്ഥാനത്ത് നിന്നും പലായനം ചെയ്തിട്ടുണ്ട്.
English Summary;Violence again in Manipur; Four deaths
You may also like this video