ബംഗ്ലാദേശിൽ ഗായകൻ ജെയിംസിന്റെ സംഗീതപരിപാടി നടക്കാനിരുന്ന വേദിക്കുനേരെ ഒരു സംഘമാളുകൾ അക്രമം നടത്തി. ഫരീദ്പുരിലെ ഒരു സ്‌കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ പരിപാടി റദ്ദാക്കുകയായിരുന്നു. വേദിയിലേക്കും കാണികളുടെ നേർക്കും അക്രമികള്‍ കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയായിരുന്നു. അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. ഇതിൽ 10–15 പേർ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് റിപ്പോര്‍ട്ട്. പരിപാടിക്കെത്തിയ ഗായകൻ ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് അധികൃതര്‍ വിശദീകരിച്ചത്.
ബംഗ്ലാദേശിൽ സംഗീതപരിപാടി നടക്കാനിരുന്ന വേദിക്കുനേരെ അക്രമം; 15ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

