Site iconSite icon Janayugom Online

മലയാളി വിദ്യാർത്ഥികളോട് അക്രമം: മന്ത്രി കത്തയച്ചു

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. 

സർവകലാശാലാ കാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്. കുട്ടികൾ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അതവരെ ശാരീരികമായി ആക്രമിക്കുന്നതിന് ഒരിക്കലും ന്യായമല്ലെന്ന് മന്ത്രി ഡോ. മോഹൻ യാദവിനയച്ച കത്തിൽ മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയ‑വിഭാഗീയ മനസും ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണ്.

Eng­lish Summary;Violence against Malay­ali stu­dents: Min­is­ter sends letter

You may also like this video

Exit mobile version