Site iconSite icon Janayugom Online

മാധ്യമ പ്രവർത്തകർക്കെതിരായ അക്രമം: കശ്മീരും യുപിയും മുന്നില്‍

കഴിഞ്ഞ വർഷത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലാണെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ സംഘത്തിന്റേതാണ് റിപ്പോർട്ട്. 2021ൽ രാജ്യത്ത് ആറ് മാധ്യമ പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. 108 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 13 മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും റൈറ്റ്സ് ആന്റ് റിസ്ക് അനാലിസിസ് ഗ്രൂപ്പ് (ആർആർഎജി) പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീരിൽ മാത്രം മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെയുള്ള 25 ആക്രമണങ്ങൾ ഉണ്ടായി. ഉത്തർ പ്രദേശ്- 23, മധ്യപ്രദേശ്- 16, ത്രിപുര- 15 ഡൽഹി- എട്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
ബിഹാർ- ആറ്, അസം- അഞ്ച്, ഹരിയാന, മഹാരാഷ്ട്ര നാല് വീതം, ഗോവ, മണിപ്പുർ മൂന്ന് വീതം, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ രണ്ട് വീതം, ആന്ധ്ര പ്രദേശ്, ഛത്തീസ്ഗഢ്, കേരളം എന്നിവിടങ്ങളിൽ ഒന്ന് വീതം ആക്രമണങ്ങളാണ് നടന്നത്.
എട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറസ്റ്റും കേസുകളും നേരിടേണ്ടിവന്നു.
ജമ്മു കശ്മീര്‍, യുപി, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള വ്യാപകമായ ആക്രമണങ്ങൾ രാജ്യത്തെ പൗരാവകാശങ്ങള്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്നും ആർആർഎജി ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry : Vio­lence against media per­sons: Kash­mir and Uttar Pradesh ahead

you may aslo like this video

Exit mobile version