Site iconSite icon Janayugom Online

രാജ്യത്തെ വൈദികര്‍ക്കെതിരായ അതിക്രമം കൃത്യമായ സൂചന; ക്രൈസ്തവര്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവെന്നും ബിനോയ് വിശ്വം

രാജ്യത്തെ വൈദികര്‍ക്കെതിരായ അതിക്രമം കൃത്യമായ സൂചനയാണെന്നും ക്രൈസ്തവര്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓര്‍ഗനൈസര്‍ തുടര്‍ച്ചയായി ക്രൈസ്തവരെ ടാര്‍ഗറ്റ് ചെയ്യുന്നു. ഒരു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കാന്‍ ആര്‍എസ്എസ് തയ്യാറല്ല. ബിജെപിയുടെ കള്ളച്ചിരിയില്‍ ചിലര്‍ വീണു പോയി.

ബിജെപി ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് ഇവര്‍ വൈകാതെ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിനെ പിന്തുണയ്ക്കാന്‍ ബിഷപ്പുമാര്‍ അത്യാവേശം കാട്ടി. എന്നാൽ ബിഷപ്പുമാര്‍ക്ക് അപ്പോള്‍ തന്നെ മറുപടിയും കിട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് ഉപയോഗിക്കാന്‍ പറ്റുന്ന പ്രസ്താവന വെള്ളാപ്പള്ളി നടേശൻ നടത്താന്‍ പാടില്ലായിരുന്നു. പ്രസ്താവന ശ്രീനാരായണ ധര്‍മ്മങ്ങളുടെ പരിധിക്ക് അകത്തു നില്‍ക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version