Site iconSite icon Janayugom Online

വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കുനേരെയുണ്ടായ അക്രമം: ദൃശ്യങ്ങള്‍ പുറത്ത്, നാടകമെന്ന് ബിജെപി

swathiswathi

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കുനേരെ പോലും മദ്യപന്റെ അതിക്രമം, അദ്ധ്യക്ഷ സ്വാതി മലിവാളിന്റെ നാടകമെന്ന് ബിജെപി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്വാതിയ്ക്കുനേരെ ന്യൂഡല്‍ഹിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അതിക്രമം നടന്നത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

യാത്രയെ സംബന്ധിച്ച് ഡ്രൈവറോട് സ്വാതി സംസാരിക്കുന്നതും തുടര്‍ന്ന് ഒരു നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തില്‍ ദേശീയ വനിത കമ്മീഷൻ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. രാത്രിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പോയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് സ്വാതി മലിവാൾ പറഞ്ഞു.

Eng­lish Sum­ma­ry: Vio­lence against Wom­en’s Com­mis­sion Chair­per­son: Footage is out, BJP calls it drama

You may also like this video

Exit mobile version