ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അംഗനവാടിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞദിവസം രാത്രിയാണ് അതിക്രമം നടന്നത്. മുന്നിൽ വെച്ചിരുന്ന ചെടിച്ചെട്ടികൾ കുറേ തല്ലിയുടച്ച് സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടുപോകുകയും ചെയ്തു. കൂടാതെ ചട്ടിയിലെ മണ്ണു വാരി വരാന്തയിലും വിതറി. ഗ്രാമപ്പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. അടുത്തകാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
അംഗനവാടിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

