Site iconSite icon Janayugom Online

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ പെട്ട കുടുംബം സഞ്ചരിച്ച കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലി പൊട്ടിച്ചു

ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രക്ക് ഇടയില്‍ കാറിന്റ ചില്ല് തല്ലി പൊളിച്ചു. പുറക്കാട് പള്ളിക്ക് മുന്‍വശം കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ കാറിന്റെ ചില്ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിപ്പൊട്ടിച്ചത്.

പുറക്കാട് പള്ളിക്ക് സമീപം പഥയാത്ര വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം. കാറിലുണ്ടായിരുന്ന കുടുംബത്തെ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കാറിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു.

Eng­lish Sum­ma­ry: Vio­lence dur­ing Bharat Jodo Yatra
You may also like this video

 

 

Exit mobile version