ഡല്‍ഹിയില്‍ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍പുരി മേഖലയില്‍ ഇരു മതവിഭാഗങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രദേശത്തെ വാഹനങ്ങളും കത്തിച്ച് നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്,ഡല്‍ഹി സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഇതേതുടര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
English Summary:Violence during Hanuman Jayanti; 14 people were arrested
You may also like this video