Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് രൂപ രേവതി ഒരുക്കുന്ന വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— പതിനാലാം പഞ്ചവത്സര പദ്ധതിയും ഉത്പാദന മേഖലയും, വിഷയാവതരണം- ഡോ. വേണുഗോപാല്‍ കെ ( റെസ്പിരേറ്ററി മെഡിസിന്‍ വിഭാഗം, ജനറല്‍ ആശുപത്രി ആലപ്പുഴ), മോഡറേറ്റര്‍— അദ്രിക ബി ( കൃഷി ഓഫീസര്‍, ചേര്‍ത്തല), 2 മണിക്ക് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ കോവിഡാന്തര ആരോഗ്യ പ്രശ്‌നങ്ങള്‍— വിഷയാവതരണം ഡോ. വേണുഗോപാല്‍ കെ ( റെസ്പിരേറ്ററി മെഡിസിന്‍ വിഭാഗം, ജനറല്‍ ആശുപത്രി ആലപ്പുഴ), മോഡറേറ്റര്‍, പി എസ് സുജ (ജില്ലാ മാസ് മീഡിയ ഓഫീസര്‍), വൈകുന്നേരം 7ന് ചലച്ചിത്ര പിന്നണി ഗായിക രൂപ രേവതി ഒരുക്കുന്ന വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്.

Eng­lish sum­ma­ry; Vio­lin Fusion Musi­cal Night orga­nized by Rupa Revathi on ente Ker­alam stage today

You may also like this video;

Exit mobile version