Site iconSite icon Janayugom Online

വിരാജ് ദേവാംഗ് എഐഎസ്എഫ് പ്രസിഡന്റ്

virajviraj

എഐഎസ്എഫ് പ്രസിഡന്റായി വിരാജ് ദേവാംഗി (മഹാരാഷ്ട്ര) നെ തെരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ് വിക്കി മഹേശരി കോളജ് അധ്യാപകനായി അധ്യാപക — തൊഴിലാളി സംഘടനാ രംഗത്തേക്ക് മാറിയതിനെ തുടര്‍ന്ന് തിരുപ്പതിയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂലൈ നാലിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. 

വിക്കി മഹേശരി അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകഷ്ണ, ജി ഈശ്വരയ്യ, സംഘമിത്ര ജെന, ശിവറെഡ്ഡി തുടങ്ങിയര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ദിനേഷ് ശ്രീരംഗരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കബീര്‍, രാഹുല്‍രാജ്, എ അബിന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Viraj Devang AISF President

You may also like this video

Exit mobile version