Site icon Janayugom Online

ജമ്മു കശ്മീർ സ്വദേശിയായതിനാൽ ഹോട്ടൽ റിസർവേഷൻ നിഷേധിച്ചു

‍‍‍‍‍‍ഡല്‍‍‍‍‍‍‍ഹിയില്‍ ഓയോ വഴി റൂം ബുക്ക് ചെയ്ത യുവാവിന് കശ്മീരി സ്വദേശിയായതിനാല്‍ ഹോട്ടൽ ജീവനകാര്‍ താമസം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആധാർ കാർഡ് ഉൾപ്പെടെയുള്ള സാധുവായ രേഖകളെല്ലാം കാണിച്ചതിന് ശേഷവും കശ്മീരി സ്വദേശിയെ ചെക്ക്-ഇൻ ചെയ്യാൻ അനുവദിക്കാതെ ഹോട്ടൽ റിസപ്ഷനിലെ വനിതാ ജീവനക്കാരി താമസം നിരസിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കശ്മീരി പൗരന്മാരെ ഹോട്ടലിൽ പാർപ്പിക്കരുതെന്ന് ഡൽഹി പൊലീസ് തങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുവതി യുവാവിനോട് പറഞ്ഞു.

ജമ്മു കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ദേശീയ വക്താവ് നസീർ ഖുഹാമിയാണ് സംഭവവുായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വിട്ടത്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാരുടെ വാദത്തെ എതിര്‍ത്ത് ‍ഡല്‍ഹി പൊലീസ് രംഗത്തെത്തി. ‍‍ഡല്‍ഹിയിലെ ഹോട്ടലുകള്‍ക്ക് അങ്ങനൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ  ഹോട്ടലിനെ ലിസ്റ്റില്‍ നിന്ന് മാറ്റിയതായി ഓയോ റൂംസ് അധിക‍ൃതര്‍ അറിയിച്ചു. താമസം നിരസിക്കാൻ ഹോട്ടലിനെ പ്രേരിപ്പിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ഓയോ വൃത്തങ്ങള്‍ അറിയിച്ചു.

eng­lish sum­ma­ry; Viral Video Shows J&K Man Denied Room By Del­hi Hotel

you may also like this video;

Exit mobile version