Site iconSite icon Janayugom Online

ബിസിഐയുടെ ഓഫര്‍ നിരസിച്ച് വിരാട് കോലി

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചപ്പോള്‍ കോലിക്കു ബിസിസിഐ നല്‍കിയ ഓഫര്‍ കോലി നിശേദിച്ചെന്ന് റിപ്പോര്‍ട്ട്.
വിരാട് കോലി ടെസ്റ്റില്‍ വലിയൊരു നേട്ടതിനരികെ നില്‍ക്കുമ്പോഴാണ് രാജി വച്ചത്. കരിയറില്‍ 100 ടെസ്റ്റുകളെന്ന നേട്ടത്തിന് തൊട്ടടുത്താണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കോലിയുടെ 99ാമത്തെ ടെസ്റ്റായിരുന്നു. 

ശ്രീലങ്കയ്‌ക്കെതിരേ അടുത്ത മാസം ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇറങ്ങുന്നതോടെ കോലി 100 മല്‍സരങ്ങളെന്ന വമ്പന്‍ നേട്ടം സ്വന്തമാക്കിയെനെ. ടെസ്റ്റ് നായകസ്ഥാനമൊഴിയുന്നതായി ബിസിസിഐയെ അറിയിച്ചപ്പോള്‍ കോലിയോടു ബെംഗളൂരുവില്‍ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷെ കോലി ഉറച്ച തീരുമാനം മാറ്റീല. ഒരു മല്‍സരം കൊണ്ട് വ്യത്യാസമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലെന്നും കോലി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY;Virat Kohli rejects BCI offer
You may also like this video

Exit mobile version