വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട ഗസാല ഹാഷ്മി ജന്മനാടായ ഹൈദരാബാദ് സന്ദർശിച്ചിരുന്നുവെന്ന് ബന്ധുക്കള്‍. ഗസാലയ്ക്ക് നാല് വയസുള്ളപ്പോഴാണ് അവരുടെ കുടുംബം യുഎസിലേക്ക് കുടിയേറിയത്. മലക്പേട്ടിലായിരുന്നു അതുവരെ അവര്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഹെെദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ ചാർമിനാർ, ചൗമഹല്ല കൊട്ടാരം, സലാർ ജംഗ് മ്യൂസിയം എന്നിവയുൾപ്പെടെ നഗരത്തിലെ ചരിത്ര സ്ഥലങ്ങൾ ഗസാല സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെയും ഹൈദരാബാദിന്റെയും ചരിത്രത്തില്‍ ഹാഷ്മിക്ക് വളരെയധികം താല്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സലാർ ജംഗ് മ്യൂസിയവും ചൗമഹല്ല കൊട്ടാരവും സന്ദർശിക്കാൻ അവരെ പ്രേരിപ്പിച്ചത്. ഹാഷ്മി ഹൈദരാബാദ് സന്ദർശിച്ചപ്പോൾ കുടുംബ സംഗമവും നടന്നതായി ബന്ധുക്കള്‍ പറഞ്ഞു.
വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവർണര്‍ ഗസാല ഹാഷ്മി ഹെെദരാബാദ് സ്വദേശി

