Site icon Janayugom Online

ലണ്ടനിലെ മലിനജല സാമ്പിളുകളില്‍ പോളിയോയ്ക്ക് കാരണമാകുന്ന വൈറസ്

ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ നിന്ന് പോളിയോയ്ക്ക് കാരണമാകുന്ന വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. ടൈപ്പ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ഡബ്ല്യുഎച്ച്ഒ അറിയിച്ചത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Eng­lish sum­ma­ry; virus that caus­es polio in sewage sam­ples in London

You may also like this video;

Exit mobile version