Site iconSite icon Janayugom Online

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; യുവതി പിടിയില്‍

വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയില്‍. ഷമല്‍ രാജില്‍ നിന്ന് നാല് ലക്ഷം രൂപയും, നോബിളില്‍ നിന്ന് 4.95 ലക്ഷം രൂപയും 2025 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ പലപ്പോഴായി ബ്ലസി അനീഷ് തട്ടിയത്. 

എന്നാല്‍, വിസ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ യുവതിയുടെ തട്ടിപ്പ് മനസിലാക്കിയ ഷമല്‍ രാജ് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ബ്ലസി അനീഷിനെ അറസ്റ്റ് ചെയ്തത്.

Exit mobile version