Site iconSite icon Janayugom Online

വീസ ‌തട്ടിപ്പ്: വിദേശത്തേക്ക് കടന്ന പ്രതികളെ പൊലീസ് പിടികൂടി

വിദേശ രാജ്യങ്ങളിലെ വീസ തരപ്പെടുത്താമെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ സ്വദേശി
വിനീഷ്, ഭാര്യ ലീനു എന്നിവരാണു പിടിയിലായത്. തുടക്കത്തില്‍ ഇവർ അഞ്ചലിൽ നടത്തിയ സ്വകാര്യ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പണം നഷ്ടമായ ആളുകൾ പൊലീസിൽ പരാതി നൽ‍കിയതോടെ ഇരുവരും വിദേശത്തേക്കു കടക്കുകയായിരുന്നു. പ്രതികൾ കഴിഞ്ഞ ദിവസം എറണാകുളം വരാപ്പുഴയിൽ
എത്തിയെന്നു വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version