സംസ്ഥാനത്ത് ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂർ കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന വില്പനശാല കോമ്പൗണ്ടിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
മെയ് മൂന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ പ്രവര്‍ത്തിക്കും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പന ശാലകൾ സഞ്ചരിക്കും. എംപിഐ, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെയറുകളിൽ ഒരുക്കിയിട്ടുണ്ട്.
English Summary: Vishu, Easter and Ramadan fairs start today
You may like this video also