വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവീസ് നടത്തും. കെഎസ്ആർടിസി — സ്വിഫ്റ്റ് എസി സ്വീറ്റർ ബസുകളാണ് സർവീസ് നടത്തുക. ഈ മാസം 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശൂർ, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും വൈകുന്നേരം 7.30 ന് തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ, തിരുനേൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സർവീസ് നടത്തുക. ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 ന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവീസുകൾ നടത്തും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online. keralartc.com എന്ന വെബ്സൈറ്റ് വഴിയും എന്റെ കെഎസ്ആർടിസി എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 471- 2463799, +91 9447071021.
English Summary: Vishu — Easter; KSRTC-Swift with additional service to Chennai
Youn may like this video also