Site iconSite icon Janayugom Online

വിഷു ജൈവ പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു

കായിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് 1300 നേതൃത്ത്വത്തിൽ ആരംഭിച്ച സഹകരണ വിഷു ജൈവ പച്ചക്കറി ചന്തയുടെ ഉദ്ഘാടനം കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ പ്രൊഫ. പി എ കൃഷ്ണപ്പന് ജൈവ പച്ചക്കറികൾ നൽകി നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് കെ ഡി അനിൽ കുമാർ അദ്ധ്യക്ഷനായി. മുഹമ്മ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഡി വിശ്വനാഥൻ, ബോർഡ് അംഗങ്ങളായ കെ ആർ പ്രതാപൻ, സി കെ മനോഹരൻ, വി കെ സദാനന്ദൻ, വി കെ അമൃതം, സാവിത്രി, ടിന്റു രവി ലാൽ, എം ആർ രതീഷ്, സെക്രട്ടറി ഇൻ ചാർജ് സി പി ജയ, ബാങ്ക് അഡ്വൈസർ ജിനദേവൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version