Site iconSite icon Janayugom Online

വിശ്വനാഥ ക്ഷേത്ര പരാമര്‍ശം; ദളിത് പ്രെഫസറെ വിദ്യാര്‍ത്ഥി ആക്രമിച്ചു

കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതിന് പിന്നാലെ ലഖ്നൗ സര്‍വകലാശാലയിലെ ദളിത് പ്രെഫസറെ ക്യാംപസില്‍ വെച്ച്‌ വിദ്യാര്‍ത്ഥി ആക്രമിച്ചതായി പരാതി.

ഹിന്ദി വിഭാഗം പ്രെഫസര്‍ രവികാന്ത് ചന്ദനെ ഓഫീസിന് പുറത്തുവച്ച് കാര്‍ത്തിക് പാണ്ഡെ എന്ന വിദ്യാര്‍ഥി നേതാവ് ആക്രമിക്കുകയായിരുന്നു. കോളജിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ കീഴടക്കി പൊലീസിന് കൈമാറി.

മുമ്പും പ്രെഫസറെ രവികാന്തിനെതിരെ ആക്രമണം നടന്നിരുന്നു. നേരത്തെ എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ പ്രെഫസറിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്വാദി ഛത്ര സഭയുടെ നേതാവാണ് കാര്‍ത്തിക് പാണ്ഡെ. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കി.

സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതായി സര്‍വകലാശാല അറിയിച്ചു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രെഫസറെ രവികാന്ത് പറഞ്ഞു.

Eng­lish summary;Viswanatha Tem­ple Men­tion; Stu­dent attacks dalit professor

You may also like this video;

Exit mobile version