Site iconSite icon Janayugom Online

വിശ്വനാഥന്റെ മരണം: എസ്‌സി-എസ്ടി പീഡന നിരോധന നിയമം ചുമത്തി

ViswanathanViswanathan

ആദിവാസി യുവാവ് കല്പറ്റ സ്വദേശി വിശ്വനാഥന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലിസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് എഫ്ഐആറിൽ പൊലീസ് മാറ്റം വരുത്തിയത്. 

നേരത്തെ പൊലീസ് റിപ്പോർട്ട് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ തള്ളിയിരുന്നു. വിശ്വനാഥന്റെ മരണത്തെ വെറുമൊരു ആത്മഹത്യ കേസായി കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണണെന്നും കമ്മിഷൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ചുമതല ഡിസിപി ഏറ്റെടുത്തു. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു.
വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് രണ്ടു പേരോട് സംസാരിക്കുന്നതും പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Viswanathan’s death: SC-ST Atroc­i­ties Act imposed

You may also like this video

Exit mobile version